സ്കൂളിൽ ഫോൺ കൊണ്ടുവരുകയും വീഡിയോ പകർത്തുകയും ചെയ്തു; കുട്ടിയെ 52 തവണ പ്രിൻസിപ്പൽ ക്ഷമാപണം നടത്തിച്ചു; ദേശീയ സ്കേറ്റിങ് താരമായ വിദ്യാർത്ഥി ആത്മഹത്യക്ക് ശ്രമിച്ചു

Spread the love

ഭോപ്പാൽ: മധ്യപ്രദേശിലെ രത്‌ലാമിൽ സ്കൂളിന്റെ മൂന്നാം നിലയിൽനിന്നു ചാടി ആത്മഹത്യക്ക് ശ്രമിച്ച് ദേശീയ സ്കേറ്റിങ് താരം. വ്യാഴാഴ്ച വിദ്യാർത്ഥി തന്റെ മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവരികയും ക്ലാസ് മുറിയിൽ വച്ച് വിഡിയോ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു. വിഡിയോ കണ്ടെത്തിയ സ്കൂൾ അധികൃതർ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു.

video
play-sharp-fill

ഇതുകൂടാതെ പ്രിൻസിപ്പലിന്റെ ഓഫിസിലേക്കു കുട്ടിയെ വിളിപ്പിക്കുകയും ചെയ്ത തെറ്റിന് 52 തവണ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. കുട്ടിയെ സസ്പെൻഡ് ചെയ്യുകയും സ്കേറ്റിങിനു ലഭിച്ച മെഡലുകൾ തിരിച്ചെടുക്കുകയും ചെയ്യുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുകയായിരുന്നു.ഇതിനെത്തുടർന്ന് ഡോംഗ്രെ നഗറിലുള്ള സ്വകാര്യ സ്‌കൂളിന്റെ മൂന്നാം നിലയിൽ നിന്നും കുട്ടി താഴേക്ക് ചാടി ആത്മഹത്യക്ക് ശ്രമിക്കുകയുമായിരുന്നു.

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടി അപകടനില തരണം ചെയ്തതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group