സ്കൂള്‍ ബസിലെ വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച് അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥി ; ഡ്രൈവര്‍ ഇല്ലാതെ ബസ് തനിയെ മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവുട്ടി ബസ് നിര്‍ത്തിയാണ് ആദിത്യന്‍ വിദ്യാര്‍ത്ഥികളുടെ ജീവൻ രക്ഷിച്ചത്
സ്വന്തം ലേഖിക
ശ്രീമൂലനഗരം : ശ്രീമൂലനഗരം അകവൂർ ഹൈസ്കൂളിലെ ആദിത്യന്‍ രാജേഷിന്‍റെ ഇടപെടലാണ് വലിയ അപകടത്തില്‍ നിന്നും ഒരുകൂട്ടം വിദ്യാര്‍ത്ഥികളെ രക്ഷിച്ചത്. ഡ്രൈവര്‍ ഇല്ലാത്ത ബസ് തനിയെ മുന്നോട്ട് നീങ്ങിയപ്പോള്‍ ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറി ബ്രേക്ക് ചവുട്ടി ബസ് നിര്‍ത്തുകയായിരുന്ന ആദിത്യന്‍ ചെയ്തത്. സ്കൂളിന് മുന്നിലെ റോഡിലായിരുന്നു സംഭവം.
ഈ സമയം ബസിൽ നിറയെ വിദ്യാർഥികളുണ്ടായിരുന്നു.വൈകിട്ട് ക്ലാസ് കഴിഞ്ഞപ്പോൾ വീട്ടിൽ പോകുന്നതിനു വിദ്യാർഥികൾ ബസിൽ കയറി ഇരിക്കുകയായിരുന്നു. ഡ്രൈവര്‍ ഈ സമയം ബസില്‍ എത്തിയിരുന്നില്ല. ഈ സമയത്ത് ഗിയര്‍ തനിയെ തെന്നിമാറി ബസ് മുന്നോട്ട് നീങ്ങിതുടങ്ങി. ബസിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ഭയന്ന് കരയാന്‍ തുടങ്ങി. ഇതിനിടെയാണ് ആദിത്യന്‍റെ ഇടപെടല്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവിംഗ് സീറ്റില്‍ ചാടിക്കയറിയ ആദ്യത്യന്‍ ബ്രേക്ക് ചവുട്ടി വണ്ടി നിര്‍ത്തി. ആദിത്യന്‍റെ അമ്മവന്‍ ടോറസ് ലോറി എടുക്കുന്നതാണ്. അതിനാല്‍ തന്നെ ലോറിയില്‍ ഇടയ്ക്ക് കയറുന്ന ആദ്യത്യന് ഡ്രൈവിംഗ് സംവിധാനത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നു. ശ്രീഭൂതപുരം വാരിശേരി രാജേഷ്-മീര ദമ്പതികളുടെ രണ്ടാമത്തെ മകനാണ് ആദിത്യൻ.