play-sharp-fill
സ്കൂൾ വിദ്യാർത്ഥിനിയെ പുറകെ നടന്നും  ഫോണിൽ വിളിച്ചും നിരന്തരം ശല്യം ചെയ്തു; പോക്സോ കേസിൽ വേളൂർ സ്വദേശി അറസ്റ്റിൽ

സ്കൂൾ വിദ്യാർത്ഥിനിയെ പുറകെ നടന്നും ഫോണിൽ വിളിച്ചും നിരന്തരം ശല്യം ചെയ്തു; പോക്സോ കേസിൽ വേളൂർ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക

കോട്ടയം: പോക്സോ കേസിൽ യുവാവിനെ പോലീസ്‌ അറസ്റ്റ് ചെയ്തു.

വേളൂർ കാരാപ്പുഴ പടിഞ്ഞാറേതറ വീട്ടിൽ നിതിൻ സുരേഷ്(20) നെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ പെൺകുട്ടി സ്കൂളിലേക്ക് പോകുന്ന വഴി പുറകെ നടന്ന് ശല്യപ്പെടുത്തുകയും, ഫോണിൽ നിരന്തരം മെസ്സേജ് അയച്ചും, വിളിച്ചും ശല്യപ്പെടുത്തുകയുമായിരുന്നു.

പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, എസ്.എച്ച്. ഓ ജിജു ടി ആർ-ന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.