video
play-sharp-fill

ഫീസടച്ചില്ല ; പരീക്ഷാ ദിവസം വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ സ്‌കൂൾ അധികൃതരുടെ ക്രൂരത

ഫീസടച്ചില്ല ; പരീക്ഷാ ദിവസം വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ സ്‌കൂൾ അധികൃതരുടെ ക്രൂരത

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം; ഫീസടച്ചില്ലെന്നാരോപിച്ച് പരീക്ഷാ ദിവസം വിദ്യാർത്ഥിയെ ബസിൽ കയറ്റാതെ സ്‌കൂൾ അധികൃതരുടെ ക്രൂരത. കുട്ടിയുടെ പിതാവ് നാട്ടിലില്ലാത്തതിനാൽ ഫീസടക്കാൻ സാവകാശം ചോദിച്ചിട്ടും സ്‌കൂൾ അധികൃതർ നൽകിയില്ല. ഇതിന് പിന്നാലെയാണ് നടപടി വിദ്യാർത്ഥിയെ പരീക്ഷാ ദിവസം ബസിൽ കയറ്റാതിരുന്നത്.

തിരുവനന്തപുരം കുന്നത്തുകാൽ ശ്രീചിത്തിര തിരുനാൾ സ്‌കൂളിലെ വിദ്യാർത്ഥിയാണ് ഫീസ് അടക്കാത്തതിനാൽ ബസിൽ പരീക്ഷാ ദിവസം കയറ്റാതിരുന്നത്. കുട്ടിയെ സ്‌കൂൾ ബസിൽ കയറ്റാതെ പോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിദ്യാർത്ഥിയുടെ അമ്മ സ്‌കൂൾ ബസിലുണ്ടായിരുന്ന ജീവനക്കാരിയോട് ഫീസടക്കാൻ സാവകാശം ചോദിച്ച് വിവരങ്ങൾ പറയുന്നുണ്ടെങ്കിലും മാനേജർ ബസിൽ കയറ്റണ്ടെന്ന നിർദേശം നൽകിയതായി ബസിലെ ജീവനക്കാരി പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ നാലാം ക്ലാസുമുതൽ ഇതേ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി ഇതുവരെയും ഫീസ് മുടക്കിയിട്ടില്ലെന്നും, നാട്ടിൽ ഇല്ലാത്തതിനാലാണ് ഏതാനും ദിവസങ്ങൾ ഫീസ് അടക്കാൻ വൈകിയതെന്നുമാണ് പിതാവ് പറയുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് ബാലവകാശ കമ്മിഷനും വിദ്യാഭ്യാസ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം എന്നാൽ ടേം ഫീസ് അടക്കാത്തതിനാലാണ് വിദ്യാർത്ഥിയെ ബസിൽ കയറ്റാതിരുന്നതെന്നാമ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.