
സ്വന്തം ലേഖിക
ന്യൂഡല്‍ഹി: സഹപാഠികളെക്കൊണ്ട് യു പി സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ മുഖത്തടിപ്പിച്ച സംഭവത്തില്‍ അദ്ധ്യാപികക്കെതിരെ പൊലീസ് കേസെടുത്തു.
കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് മുസഫര്‍നഗര്‍ പൊലീസ് കേസെടുത്തത്. ഏഴ് വയസുകാരനാണ് മര്‍ദ്ദനമേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു മണിക്കൂര്‍ നേരം കുട്ടിയെ മര്‍ദ്ദിച്ചെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷനും രംഗത്തെത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലുളള ഒരു സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് സംഭവം അറിഞ്ഞത്.
കുട്ടികളോട് വീണ്ടും വീണ്ടും വിദ്യാര്‍ത്ഥിയെ തല്ലാൻ അദ്ധ്യാപിക ആവശ്യപ്പെടുന്നതും കുട്ടിയുടെ അരയില്‍ അടിക്കാൻ പറയുന്നതും വീഡിയോയില്‍ കാണാം.