video
play-sharp-fill

സ്‌കൂളിലേക്ക് പോകുന്ന വഴി ഓട്ടോഡ്രൈവർ ജ്യൂസിൽ മദ്യം കലർത്തി വിദ്യാർത്ഥിനികൾക്ക് നൽകി ; കുഴഞ്ഞ് വീണ വിദ്യാർത്ഥിനികൾ അമിതമായി മദ്യപിച്ചിരുന്നതായി റിപ്പോർട്ട്

സ്‌കൂളിലേക്ക് പോകുന്ന വഴി ഓട്ടോഡ്രൈവർ ജ്യൂസിൽ മദ്യം കലർത്തി വിദ്യാർത്ഥിനികൾക്ക് നൽകി ; കുഴഞ്ഞ് വീണ വിദ്യാർത്ഥിനികൾ അമിതമായി മദ്യപിച്ചിരുന്നതായി റിപ്പോർട്ട്

Spread the love

സ്വന്തം ലേഖിക

ഇടുക്കി: സ്‌കൂളിലേക്ക് പോകുന്ന വഴി ഓട്ടോ ഡ്രൈവർ നൽകിയ ജ്യൂസ് കുടിച്ച വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണു. മൂന്നാർ സർക്കാർ സ്‌കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനിയാണ് അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടെ ക്ലാസ് മുറിയിൽ ബോധരഹിതയായി വീണത്. മറ്റ് കുട്ടികൾ ചേർന്ന് വിദ്യാർത്ഥിനിയെ പൊക്കിയെടുത്തെങ്കിലും ബോധം തെളിഞ്ഞില്ല.

ഇതിനിടെ അധ്യാപകൻ കുട്ടി മദ്യപിച്ചതായി സംശയം പ്രകടിപ്പിക്കുകയും സംഭവം പ്രിൻസിപ്പളിനെ അറിയിക്കുകയുമായിരുന്നു. ഉടൻ തന്നെ അധികൃതർ കുട്ടിയെ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തുകയും വിദ്യാർത്ഥിനിയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ മൂന്നാറിൽ നിന്ന് സുഹൃത്തുക്കളായ നാല് വിദ്യാർത്ഥിനികൾ സ്ഥിരം കയറുന്ന ഓട്ടോയിലാണ് സ്‌കൂളിലെത്തിയത്. യാത്രയ്ക്കിടെ ഡ്രൈവർ വാഹനത്തിൽ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാർത്ഥിനികൾക്ക് നൽകി. ജ്യൂസ് കുടിച്ച് വിദ്യാർത്ഥിനികൾ സ്‌കൂളിലെത്തിയത് മുതൽ അസ്വസ്ഥകൾ പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യം അധ്യാപകരെ അറിയിച്ചിരുന്നില്ല. എന്നാൽ പതിനൊന്ന് മണിയോടെ വിദ്യാർത്ഥിനികളിലൊരാൾ കുഴഞ്ഞുവീണു. ഇതോടെയാണ് സംഭവം അധ്യാപകർ അറിയുന്നത്.

പ്രിൻസിപ്പാൾ നൽകിയ പരാതിയിയുടെ അടിസ്ഥാനത്തിൽ ദേവികുളം പൊലീസ് ജെജെ ആക്ട് പ്രാകാരം ഓട്ടോ ഡ്രൈവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. മൂന്നാർ ചൈൽഡ് ലൈൻ പ്രവർത്തകരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞതോടെ പ്രതി ഒളിവിലാണ്.