play-sharp-fill
സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും ; മധ്യവേനലവധി റദ്ദാക്കി ക്ലാസുകൾ പൂർത്തിയാക്കുമെന്ന് സൂചന

സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും ; മധ്യവേനലവധി റദ്ദാക്കി ക്ലാസുകൾ പൂർത്തിയാക്കുമെന്ന് സൂചന

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്‌കൂളുകൾ തുറക്കുന്ന കാര്യത്തിൽ വിദഗ്ദ്ധ സമിതി ഇന്ന് വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കും. ജെ.പ്രസാദാണ് മന്ത്രി സി.രവീന്ദ്രനാഥിന് റിപ്പോർട്ട് നൽകുക.

വൈറസ് വ്യാപനത്തിന്റഖെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകകൾ ഉടൻ സ്‌കൂളുകൾ തുറക്കേണ്ടയെന്ന നിഗമനത്തിലാണ് വിദഗ്ദ്ധ സമിതി എത്തിച്ചേർന്നത് എന്നാണ് വിലയിരുത്തൽ. എന്നാൽ മാസമോ അടുത്ത മാസമോ സ്‌കൂൾ തുറക്കാൻ പറയാൻ സാദ്ധ്യതയില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അധ്യായന വർഷം പൂർണ്ണമായും ഇല്ലാതാക്കതെ ജനുവരിക്ക് ശേഷം വേനലവധി അടക്കം റദ്ദാക്കി ക്ലാസുകൾ പൂർത്തിയാക്കാമെന്ന ശുപാർശയാണ് വിദഗ്ദ്ധ സമിതി സർക്കാരിന് സമർപ്പിക്കുകയെന്നാണ് പുറത്ത വരുന്ന റിപ്പോർട്ടുകൾ.

അതേസമയം സ്‌കൂൾ തുറന്നാൽ ആദ്യം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളെ ക്ലാസിലെത്തിക്കാനാണ് നിർദേശം. പിന്നീട് സാഹചര്യം അനുകൂലമാകുമ്പോൾ 9,11 ക്ലാസ് വിദ്യാർത്ഥികളെ എത്തിക്കുകയും തുടർന്ന് ഷിഫ്റ്റ് സമ്ബ്രദായത്തിൽ ക്ലാസുകൾ നടത്തുകയും ചെയ്യാമെന്നാണ് നിലവിൽ നിർദ്ദേശം നൽകിയിരിക്കുന്നത്.

പല ഘട്ടങ്ങളായി അൺലോക്ക് മാർഗനിർദേശങ്ങൾ നിലവിൽ വന്നപ്പോഴും സ്‌കൂളുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. ഒടുവിൽ വന്ന അൺലോക്ക് അഞ്ചാംഘട്ടത്തിൽ ഈ മാസം 15 മുതൽ ഘട്ടം ഘട്ടമായി സ്‌കൂളുകൾ തുറക്കമാമെന്ന് കേന്ദ്ര സർക്കാർ പറയുന്നുണ്ടെങ്കിലും രോഗ വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ പല സംസ്ഥാനങ്ങൾ വിമുഖത കാണിക്കുകയായിരുന്നു.