രക്ഷിതാക്കളുടെ ശ്രദ്ധയ്‌ക്ക്!! സ്കൂൾ സമയം അരമണിക്കൂർ കൂട്ടി; ജൂൺ 2 ന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

Spread the love

തിരുവനന്തപുരം: നിലവിലെ തീരുമാന പ്രകാരം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തന്നെ തുറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. രണ്ട് ദിവസത്തെ കാലാവസ്ഥ വിലയിരുത്തിയ ശേഷം സ്കൂൾ തുറക്കുന്നത് മാറ്റണോ എന്ന് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ഈ വർഷത്തെ അദ്ധ്യായന കലണ്ടർ തയ്യാറായി.

ഹൈസ്കൂൾ ക്ലാസുകളുടെ പ്രവൃത്തി സമയം അരമണിക്കൂർ കൂട്ടിയിട്ടുണ്ട്. രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയാണ് സമയം. ഹൈസ്കൂളുകൾക്ക് അദ്ധ്യായന വർഷത്തിലെ ആറ് ശനിയാഴ്ച പ്രവൃത്തി ദിനമായിരിക്കും. ഇതോടെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 205 ആയി (1200 മണിക്കൂർ) . യുപി ക്ലാസുകൾക്ക് രണ്ട് ശനിയാഴ്ച പ്രവൃത്തി ദിവസസമായിരിക്കും. ആകെ അദ്ധ്യായന ദിവസം 200 ആയി മാറും (1000 മണിക്കൂർ). എന്നാൽ എൽപി ക്ലാസുകളുടെ അദ്ധ്യായന സമയത്തിൽ മാറ്റമില്ല…….

ഒരു സ്കൂളിൽ എൽപിയും യുപിയും ഹൈസ്കൂളും ഒരുമിച്ചുള്ളതിനാൽ സമയക്രമത്തിൽ പ്രായോഗികമായി എന്തു ചെയ്യാൻ കഴിയും എന്ന് ആലോചിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ……

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group