കൊടും ക്രൂരത; അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ ക്ലാസ് മുറിയില്‍ പൂട്ടിയിട്ട് പിവിസി പെെപ്പുകൊണ്ട് അടിച്ചു; സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍

Spread the love

ബെം ഗളൂരു: അഞ്ചാംക്ലാസ് വിദ്യാർഥിയെ പിവിസി പൈപ്പുകൊണ്ട് അടിക്കുകയും ക്ലാസ് മുറിയില്‍ പൂട്ടിയിടുകയുംചെയ്ത സംഭവത്തില്‍ സ്വകാര്യ സ്കൂള്‍ പ്രിൻസിപ്പലിനെ പോലീസ് അറസ്റ്റുചെയ്തു.

video
play-sharp-fill

മാഗഡി റോഡിലെ സുങ്കടകട്ടെയില്‍ പ്രവർത്തിക്കുന്ന സ്കൂളിന്റെ പ്രിൻസിപ്പല്‍ രാകേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാളെ പോലീസ് സ്റ്റേഷനില്‍നിന്ന് ജാമ്യംനല്‍കി വിട്ടയച്ചു.

കേസില്‍ സ്കൂളിലെ അധ്യാപിക ചന്ദ്രികയും ഉള്‍പ്പെട്ടതായി പോലീസ് പറഞ്ഞു. വിദ്യാർഥിയുടെ അമ്മ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാർഥി സ്ഥിരമായി ക്ലാസില്‍ വരാത്തതിനാലാണ് മർദ്ദിച്ചതെന്ന് പ്രിൻസിപ്പല്‍ മൊഴി നല്‍കിയതായും പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിദ്യാർഥിയെ മർദ്ദിച്ചത്. തുടർന്ന് സന്ധ്യവരെ മുറിയില്‍ പൂട്ടിയിടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group