സ്‌കൂൾ പ്രവേശനോത്സവം: കോട്ടയം ജില്ലാതല ഉദ്ഘാടനം നീണ്ടൂർ എസ്.കെ.വി. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും

Spread the love

കോട്ടയം: ജില്ലാതല സ്‌കൂൾ പ്രവേശനോൽസവം തിങ്കളാഴ്ച നീണ്ടൂർ എസ്.കെ.വി. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും.

രാവിലെ ഒൻപത് മണിയ്ക്ക് ജില്ലാതല പ്രവേശനോൽസവും എസ്.എസ്.കെ. സ്‌കൂളിന് അനുവദിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും സഹകരണ – തുറമുഖ- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അധ്യക്ഷത വഹിക്കും. ചടങ്ങിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും യു.എസ്.എസ്. സ്‌കോളർഷിപ്പ് നേടിയവർക്കും ഉപഹാരം നൽകും.

തിരക്കഥാകൃത്തും സാഹിത്യകാരനും പൂർവ വിദ്യാർത്ഥിയുമായ എസ്.ഹരീഷ് കൈയെഴുത്ത് മാഗസിൻ പ്രകാശനം ചെയ്യും.

എം.പിമാരായ ജോസ് കെ.മാണി, ഫ്രാൻസിസ് ജോർജ്, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ആർ. അനുപമ, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തോമസ് കോട്ടൂർ, സബിത ജോമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. ബാബു, എം.കെ.ശശി, കെ.എസ്. രാഗിണി, ഗ്രാമപഞ്ചായത്തംഗങ്ങളായ മായ ബൈജു, സിനു ജോൺ, ലൂയി മേടയിൽ, ലൂക്കോസ് തോമസ്, എം. മുരളി, ഷൈനു ഓമനക്കുട്ടൻ, ഷൈനി ഷാജി, പുഷ്പമ്മ തോമസ്, സൗമ്യ വിനീഷ്, കൊച്ചുറാണി, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ. ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ഹയർ സെക്കൻഡറി റിജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ നവീന സെബാസ്റ്റ്യൻ, പാലാ ഡി.ഇ.ഒ സി. സത്യപാലൻ, ഡയറ്റ് ഫാക്കൽറ്റി പി.കെ.മഞ്ജു, കൈറ്റ് മാസ്റ്റർ ട്രെയിനർ പി. ആർ.ശ്രീകുമാർ, ഏറ്റുമാനൂർ എ.ഇ.ഒ ശ്രീജ ഗോപാൽ, ഏറ്റുമാനൂർ ബി.പി.സി കെ.എസ്. ബിജുമോൻ, സ്‌കൂൾ പ്രിൻസിപ്പൽ പ്രിയ ഗോപാൽ, ഹെഡ് മിസ്ട്രസ് പി.കെ.കൃഷ്ണകുമാരി, പി.റ്റി.എ. പ്രസിഡന്റ് കെ.എൻ. രാജൻ, എസ്.എം.സി. ചെയർമാൻ പി.കെ.പ്രസാദ്, എം.പി.റ്റി.എ. ചെയർപേഴ്‌സൺ പ്രീത ദാസപ്പൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും