
സ്‌കൂൾ പ്രവേശനോത്സവം:നിർദേശങ്ങളും നിരീക്ഷണവുമായി എക്‌സൈസും
സ്വന്തംലേഖകൻ
പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ പുതുവർഷാരംഭത്തിൽ സ്‌കൂൾ പ്രവേശനോത്സവ ദിനത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥർ സ്‌കൂളുകളിൽ എത്തി വിദ്യാർഥികളും അധ്യാപകരും മാതാപിതാക്കളുമായി സംവേദിച്ചു.പാലാ എക്‌സൈസ് ഇൻസ്‌പെക്ടർ കെ ബി ബിനു, കേരള സംസ്ഥാന എക്‌സൈസ് വകുപ്പ് കോട്ടയം ഡിവിഷൻ തയ്യാറാക്കിയ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിമുക്തി ലഹരി വിരുദ്ധ പ്രചാരണ ഏകോപനത്തിന് ചുമതലപ്പെടുത്തപ്പെട്ട എക്‌സൈസ് ഉദ്യോഗസ്ഥരുടെ പേരുവിവരം ഉൾപ്പെടുത്തിയ ഡയറക്ടറി പ്രിൻസിപ്പൽമാർക്ക് കൈമാറി. വരും ദിവസങ്ങളിൽ തന്നെ ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഈ ഡയറക്ടറി എത്തിക്കും.സ്‌കൂളിൽ എത്തിയ കുട്ടികൾക്ക് ലഹരിവിരുദ്ധ സന്ദേശം അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യുകയും സ്‌കൂളുകൾക്ക് സമീപമുള്ള കടകളിൽ പരിശോധനയും നിരീഷണവും മറ്റും നടത്തുകയും ചെയ്തു.രാവിലെ സ്‌കൂൾ തുറന്ന സമയം തന്നെ എക്‌സൈസ് ഉദ്യോഗസ്ഥരെ മഫ്തിയിൽ ബൈക്കുകളിലും മറ്റുമായി സ്‌കൂൾ പരിസരം നിരീക്ഷിക്കുന്നതിനായി നിയോഗിച്ചിരുന്നു.വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവിൽ ഉള്ള കടകളിൽ ഏതെങ്കിലും തരത്തിലുള്ള പുകയില ഉൽപ്പന്നങ്ങൾ വിൽക്കുകയോ ദൂരപരിധിക്കു പുറത്ത്് നിരോധിത പാൻമസാല സൂക്ഷിച്ചു വച്ചിരിയ്ക്കുന്നതോ വിൽപ്പന നടത്തുന്നതോ ശ്രദ്ധയിൽ പെട്ടാൽ 048122216729,
9447927927,9400069517, എന്നീ ഫോൺ നമ്പറുകളിൽ വിവരം നൽകാo