video
play-sharp-fill

പാവങ്ങളെപ്പറ്റിച്ച് പുവർ ഹോം ജീവനക്കാർ: ഭക്ഷണം മറിച്ചു വിൽക്കുന്നവർ പാവങ്ങളുടെ സ്വർണവും പണവും അടിച്ച് മാറ്റുന്നു

പാവങ്ങളെപ്പറ്റിച്ച് പുവർ ഹോം ജീവനക്കാർ: ഭക്ഷണം മറിച്ചു വിൽക്കുന്നവർ പാവങ്ങളുടെ സ്വർണവും പണവും അടിച്ച് മാറ്റുന്നു

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള വൃദ്ധസദനങ്ങളിൽ നടക്കുന്നത് വൻ തിട്ടപ്പെന്ന് വിജിലൻസിന്റെ കണ്ടെത്തൽ. ഭക്ഷണവും ആഹാര സാദനങ്ങളും മറിച്ച് വിൽക്കുന്ന സംഘം , വൃദ്ധസദനങ്ങളിലും കെയര്‍ ഹോമിലും കഴിയുന്നവരുടെ സ്വര്‍ണ്ണാഭരണങ്ങള്‍ മുക്കുപണ്ടമാക്കി വൻ തട്ടിപ്പു നടത്തുന്നുവെന്ന ഞെട്ടിക്കുന്ന കണ്ടെത്തലുമായി വിജിലന്‍സ്. അന്തേവാസികളുടെ അഞ്ചു പവന്‍ സ്വര്‍ണ്ണമാല രേഖകള്‍ പ്രകാരം മുക്കുപണ്ടമായി മാറിയതായി കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമേ സര്‍ക്കാര്‍ ആനുകൂല്യം അന്തേവാസികള്‍ക്ക് എത്തിക്കുന്നതിലും ഭക്ഷ്യവസ്തുക്കള്‍ വാങ്ങുന്നതിലും വീഴ്ച വരുത്തിയതായി കണ്ടെത്തി.

ആലപ്പുഴയില്‍ സാമൂഹികനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഓള്‍ഡേജ് ഹോമിലും കെയര്‍ ഹോം ഫോര്‍ ഡിസേബിള്‍സ് ചില്‍ഡ്രന്‍ എന്ന സ്ഥാപനത്തിലുമാണ് ക്രമക്കേട് കണ്ടെത്തിയിരിക്കുന്നത്. താഴെത്തട്ടിലുള്ള ജീവനക്കാര്‍ മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ വരെ പങ്ക് അന്വേഷിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group