
തിരുവനന്തപുരം: ജൂണ്‍ രണ്ടാം തീയ്യതി സ്കൂള്‍ തുറക്കുന്നതിന് മുൻപ് യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകള്‍ നടത്തുന്നതെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
പേരൂർക്കട ഗവ. എച്ച്.എസ്.എല്‍.പി.എസ് പുതിയ ബഹുനില മന്ദിരത്തിന്റെയും പേരൂർക്കട ഗവ.ഗേള്‍സ് ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ മന്ദിരത്തിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂള്‍ തുറന്ന് ആദ്യത്തെ രണ്ട് ആഴ്ചകളില്‍ പാഠപുസ്തക പഠനം ഉണ്ടാകില്ല. പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങള്‍, കായികം, കൃഷി, നല്ല പെരുമാറ്റം, റോഡ് നിയമങ്ങള്‍, പോക്സോ നിയമം എന്നിങ്ങനെ കുഞ്ഞുങ്ങള്‍ അറിയേണ്ട സാമൂഹികപ്രസക്തിയുള്ള വിഷയങ്ങള്‍ പഠിപ്പിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒന്നാം ക്ലാസ്സില്‍ പ്രവേശന പരീക്ഷ നടത്തുന്ന സ്കൂളുകള്‍ക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്രവേശന പരീക്ഷ നടത്തി കുഞ്ഞുങ്ങളെ ദ്രോഹിക്കുന്ന സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു.