ബാത്ത്‍റൂമിലേക്ക് വരിക, ബാത്ത്‍റൂം ഉപയോ​ഗിക്കുക, പുറത്ത് പോവുക ; ഹാങിങ് ഔട്ട് നിരോധിച്ചിരിക്കുന്നു ; പിഴ ഈടാക്കും ;  ബാത്ത്റൂമിലുമുണ്ട് ക്യാമറ ; വൈറലായി സ്കൂൾ നോട്ടീസ്

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

വിദ്യാർത്ഥികൾ ക്ലാസ് ഒഴിവാക്കി വിശ്രമമുറികളിലും ബാത്ത്റൂമുകളിലും സമയം ചിലവഴിക്കുന്ന പ്രവണതയില്ലാതാക്കുന്നതിനായി മുന്നറിയിപ്പ് നൽകികൊണ്ടുള്ള നോട്ടീസാന് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

ബാത്ത്റൂമിൽ കാമറയുണ്ടെന്നും വിദ്യാർത്ഥികൾ കൂടുതൽ നേരം ബാത്ത്‍റൂമിൽ ചെലവഴിക്കുന്നത് അവസാനിപ്പിക്കണം, അങ്ങനെ ചെയ്താൽ പിഴ ഒടുക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്ന ഒരു നോട്ടീസിന്‍റെ ചിത്രമാണ് വിദ്യാർത്ഥി റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാത്ത്‍റൂമിലേക്ക് വരിക, ബാത്ത്‍റൂം ഉപയോ​ഗിക്കുക, പുറത്ത് പോവുക എന്നാണ് നോട്ടീസിൽ പറയുന്നത്. ഹാങിങ് ഔട്ട് നിരോധിച്ചിരിക്കുന്നു എന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട്. ഈ ചിത്രം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഒരുപാടുപേർ ഇതിനോടകം ഈ പോസ്റ്റിനുനേരെ പ്രതികരിക്കുകേയും ചെയ്തു.