
തിരുവനന്തപുരം: സ്‌കൂൾ കുട്ടികളുടെ ഹാജറും പരീക്ഷയിലെ മാർക്കും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇനി രക്ഷിതാക്കളുടെ വിരൽത്തുമ്പിൽ. ക്ലാസ്‌മുറിയിലെയും സ്‌കൂളിലെയും വിശേഷങ്ങൾ തത്സമയമറിയാൻ പൊതുവിദ്യാഭ്യാസവകുപ്പിന്റെ ആപ്പ് തയ്യാറായി.
സ്‌കൂളുകൾക്കായി കൈറ്റ് സജ്ജമാക്കിയ ‘സമ്പൂർണ പ്ലസ്’ മൊബൈൽ ആപ്പിലാണ് ഈ സൗകര്യം. സംസ്ഥാനത്തെ 12,943 സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് സ്‌കൂളുകളിലെ 36.44 ലക്ഷം കുട്ടികളുടെ രക്ഷിതാക്കൾക്ക് ഈ സേവനം സൗജന്യമായി പ്രയോജനപ്പെടുത്താമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് പറഞ്ഞു.
ക്രിസ്മസ് പരീക്ഷമുതൽ സംവിധാനം സജ്ജമായി. ക്രിസ്മസ് പരീക്ഷയുടെ മാർക്ക് എണ്ണായിരത്തോളം സ്‌കൂളുകൾ സമ്പൂർണയിൽ ലഭ്യമാക്കി. ആപ്പിനായി പ്ലേ സ്റ്റോറിൽ ‘Sampoorna Plus’ എന്ന് ടൈപ്പ് ചെയ്ത് ഡൗൺലോഡ് ചെയ്യാം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യമായി ഉപയോഗിക്കുന്നവർ കുട്ടിയെ സ്കൂളിൽ ചേർത്തപ്പോൾ നൽകിയ ഫോൺനമ്പർ നൽകണം. മൊബൈൽ നമ്പർ കൃത്യമായി സമ്പൂർണയിൽ ഉൾപ്പെടുത്തുന്നതിന് കുട്ടി പഠിക്കുന്ന സ്‌കൂളുമായി ബന്ധപ്പെടാം.