കുട്ടികളിൽ ശരിയായ പോഷണത്തിൻ്റെ കുറവ്: വിളർച്ചയും അമിതവണ്ണവും; നാളെ മുതൽ സ്കൂളുകളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വെള്ളിയാഴ്ച മുതൽ പുതുക്കിയ ഉച്ചഭക്ഷണ മെനു നടപ്പാക്കും. ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലും ഒന്ന് വിതരണം ചെയ്യും.

ഇതോടൊപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ തുടങ്ങിയവ ചേർത്തിരിക്കുന്ന പ്രത്യേക ചമ്മന്തിയും ഉൾപ്പെടുത്തേണ്ടതാണെന്ന് നിർദ്ദേശം ഉണ്ട്. മറ്റു ദിവസങ്ങളിൽ റാഗിയിലോ മറ്റു ചെറുധാന്യങ്ങളിലോ തയ്യാറാക്കിയ പായസം അല്ലെങ്കിൽ പ്രത്യേക വിഭവങ്ങളോ ഒരുക്കും.

ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമായിരിക്കും പുതുക്കിയ ഉച്ചഭക്ഷണം ലഭിക്കുക. കുട്ടികളിൽ പോഷകാഹാര കുറവിനെ തുടർന്ന് 39 ശതമാനം പേരിൽ വിളർച്ചയും 38 ശതമാനത്തിൽ അമിതവണ്ണവും ഉണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് സർക്കാർ പുതുക്കിയ വിഭവങ്ങൾ നിർദ്ദേശിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group