
എറണാകുളം: ആലുവ തോട്ടുമുക്കം സ്കൂളിലെ ലാബില്‍ രാസ വാതകം ശ്വസിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം.
തോട്ടുമുഖം ക്രസന്റ് സ്കൂളിലെ നാല് കുട്ടികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഇവരെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാർഥികളുടെയും അധ്യാപികയുടെയും ആരോഗ്യനില തൃപ്തികരമാണ്.