സ്വർണം പണയം വച്ച് കിട്ടിയ പണവുമായി സ്കൂൾ കലോത്സവത്തിൽ ; കോട്ടയം ഞീഴൂർ വിശ്വഭാരതി എസ്.എൻ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ അനാമികയ്ക്ക് കുച്ചിപ്പുടിയിൽ എഗ്രേഡിന്റെ പൊൻതിളക്കം ; അനാമികയിലൂടെ സഫലമായത് സംസ്ഥാന കലോത്സവ വിജയിക്കായുള്ള സ്കൂളിന്റെ 20 വർഷത്തെ കാത്തിരിപ്പ്
തിരുവനന്തപുരം: സ്വർണം പണയം വച്ച് കിട്ടിയ പണവുമായി സ്കൂൾ കലോത്‌സവത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തെത്തിയ അനാമികയ്ക്ക് കുച്ചിപ്പുടിയിൽ എഗ്രേഡിന്റെ പൊൻതിളക്കം.ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടിയിൽ മത്സരിച്ച അനാമിക കോട്ടയം ഞീഴൂർ വിശ്വഭാരതി എസ്.എൻ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. 13 വർഷമായി നൃത്തം അഭ്യസിക്കുന്നുണ്ട്. ആദ്യമായാണ് സംസ്ഥാനതലത്തിൽ മത്സരിക്കുന്നത്.
കഴിഞ്ഞവർഷം വരെ ഭരതനാട്യം, കുച്ചിപ്പുടി, കേരളം നടനം എന്നീ ഇനങ്ങളിൽ ജില്ലവരെ എത്തിയിരുന്നു. ആർ.എൽ.വി പ്രദീപ്കുമാറും കലാക്ഷേത്ര ചിത്രാ പ്രദീപും ആർ.എൽ.വി ശക്തി കുമാറുമാണ് നൃത്താദ്ധ്യാപകർ. സംസ്ഥാന കലോത്സവ വിജയിക്കായുള്ള സ്കൂളിന്റെ 20 വർഷത്തെ കാത്തിരിപ്പ് കൂടിയാണ് അനാമികയിലൂടെ സഫലമായത്.
ഈ വിജയം ജില്ലാ കലോത്സവത്തിന് മുൻപ് മരണമടഞ്ഞ നൃത്താദ്ധ്യാപകനായ ആർ.എൽ.വി ഷിജുവിനുള്ള ഗുരുദക്ഷിണയാണെന്ന് അനാമിക പറഞ്ഞു. വർക്ക്ഷോപ്പ് ജീവനക്കാരനായ പിതാവ് സാജുവും അമ്മ സോമിനിയും ബിരുദ വിദ്യാർത്ഥിയായ സഹോദരൻ പൃഥ്വി കെ.സാജുവും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group