
സ്വന്തം ലേഖിക
കോഴിക്കോട്: കോവിഡിന് ശേഷം ഒരു ഗംഭീരന്‍ കലോത്സവം 2023 -ന്റെ തുടക്കത്തില്‍ തന്നെ എത്തിയിരിക്കുകയാണ്.
വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അധ്യാപകരും വലിയ ആവേശത്തില്‍. എക്കാലവും കലയേയും കലാകാരന്മാരേയും ഇരുകയ്യും നീട്ടി സ്വീകരിച്ച കോഴിക്കോടാണ് ഇത്തവണ സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് വേദിയാവുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മത്സരത്തിന്റെ ചൂടിനിടയിലും വിദ്യാര്‍ത്ഥികള്‍ ആവേശത്തിലാണ്.
24 വേദികളിലായിട്ടാണ് മൂന്ന് മുതല്‍ ഏഴ് വരെ മത്സരം നടക്കുന്നത്.
വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റന്‍ വിക്രം മൈതാനിയാണ് വേദി ഒന്ന് അതിരാണിപ്പാടം.
പത്ത് മണിക്ക് ഉദ്ഘാടന സമ്മേളത്തിന് പിന്നാലെ മോഹിനിയാട്ടവും സംഘനൃത്തവും.
സംസ്കൃതം നാടകം, ഭരതനാട്യം, മാര്‍ഗംകളി, കുച്ചുപ്പുഡി, വട്ടപ്പാട്ട്, കോല്‍ക്കളി, ദഫ്മുട്ട്, മോണോ ആക്‌ട്, പഞ്ചവാദ്യം, ചാക്യാര്‍കൂത്ത്, നങ്ങ്യാര്‍കൂത്ത്, അറബിഗാനം, മോണോ ആക്‌ട്, വിവിധ രചനാമത്സരങ്ങള്‍ തുടങ്ങിയവയെല്ലാം നാളെ വിവിധ വേദികളിലായി നടക്കും.
വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും പരിശീലനത്തില്‍ തന്നെയാണ്. ഇതില്‍ പല വിദ്യാര്‍ത്ഥികളും നേരത്തെ മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ യുപി സ്കൂളുകാരായിരുന്നു. എന്നാല്‍, കോവിഡിന് ശേഷം വന്ന ഈ കലോത്സവത്തില്‍ പങ്കെടുക്കുമ്പോഴേക്കും പലരും ഹൈസ്കൂളുകാരായി.