
കോട്ടയം: സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഭക്ഷണമൊരുക്കാനുള്ള ചുമതല ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിക്ക് തന്നെ.
കഴിഞ്ഞ തവണത്തെ നോണ്‍വെജ് വിവാദത്തെ തുടര്‍ന്ന് കലാമേളയില്‍ ഇനി ഭക്ഷണമൊരുക്കില്ലെന്ന് പഴയിടം പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ വിളമ്ബൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയതോടെയാണ് പാചകത്തിനുള്ള ടെൻഡറില്‍ പഴയിടം പങ്കെടുത്തത്.
താൻ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് പഴയിടം മോഹനൻ നമ്ബൂതിരി പ്രതികരിച്ചു. ജനുവരി 3 ന് കൊല്ലത്തെ കലോത്സവ കലവറയില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അടുത്ത വര്‍ഷം മുതല്‍ കലോത്സവ ഭക്ഷണത്തില്‍ നോണ്‍ വെജ് വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ തവണ മന്ത്രി വി ശിവൻകുട്ടി അഭിപ്രായപ്പെട്ടതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഇനി കലോത്സവത്തിന് ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടം മോഹനൻ നമ്ബൂതിരി പ്രഖ്യാപിച്ചത്. വിവാദങ്ങള്‍ വല്ലാതെ ആശങ്ക ഉണ്ടാക്കിയെന്നും നോണ്‍ വെജ് വിവാദത്തിന് പിന്നില്‍ വര്‍ഗീയ അജണ്ടയാണെന്നുമാണ് പഴയിടം മോഹനൻ നമ്ബൂതിരി അന്ന് പറഞ്ഞത്.
എന്നാല്‍, ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമായതോടെ പഴയിടം വീണ്ടും കലോത്സവത്തിലേക്ക് തിരികെ എത്തുകയാണ്.



