സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം: സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

Spread the love

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്റെ സമാപന ദിവസമായ ബുധനാഴ്ച തിരുവനന്തപുരം ജില്ലയിലെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ വ​രു​ന്ന സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, അ​ൺ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കാ​ണ് ജില്ലാ കളക്ടർ അവധി നൽകിയിരിക്കുന്നത്.

കലോത്സവം നടക്കുന്ന സ്കൂളുകൾക്കും താ​മസ ​സൗ​ക​ര്യം ഏർപ്പെടുത്തിയ സ്‌​കൂ​ളു​ക​ൾ​ക്കും ബസുകൾ വി​ട്ടു​കൊ​ടു​ത്ത സ്‌​കൂ​ളു​ക​ൾ​ക്കും നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എല്ലാം വി​ദ്യാ​ർ​ത്ഥിക​ൾ​ക്കും ക​ലോ​ത്സ​വം കാ​ണാ​ൻ അ​വ​സ​രം നൽകണമെന്ന ആ​വ​ശ്യം ഉ​യ​ർ​ന്നിരുന്നു. ഇത് പരി​ഗണിച്ചാണ് അ​വ​ധി ന​ൽ​കു​ന്ന​തെ​ന്ന് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​റി​യി​ച്ചു.