സ്വാതന്ത്ര്യദിനത്തിലും ഗാന്ധിജയന്തിക്കും ഇനി അവധിയില്ല? പ്രവൃത്തിദിനമാക്കാനുള്ള ആലോചനയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്

Spread the love

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തിലെയും ഗാന്ധി ജയന്തി ദിനത്തിലെയും അവധികള്‍ ഒഴിവാക്കാനുള്ള ആലോചനയില്‍ പൊതുവിദ്യാഭ്യാസ വകുപ്പ്.

video
play-sharp-fill

ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ ദിനങ്ങളില്‍ അവധി നല്‍കുന്നതിന് പകരം അദ്ധ്യയനദിനമാക്കാനാണ് ഉദ്ദേശിക്കുന്നതെന്നാണ് റിപ്പോർട്ട്. നിശ്ചിത അദ്ധ്യയന ദിനങ്ങള്‍ ഉറപ്പാക്കാണിതെന്നും റിപ്പോർട്ടില്‍ പറയുന്നു.

ഒരു അദ്ധ്യയന വർഷം 220 പ്രവൃത്തിദിനങ്ങള്‍ ഉറപ്പാക്കുന്നതിനെക്കുറിച്ച്‌ പഠിക്കുന്ന സമിതിയാണ് ഇക്കാര്യം പരിഗണിക്കുന്നത്. ദിനാചരണം അവധിയാക്കാതെ കുട്ടികള്‍ക്ക് അറിവുപകർന്ന് നല്‍കാനുള്ള സന്ദർഭമാക്കണമെന്ന് നേരത്തേ ഖാദർ കമ്മിറ്റിയും ശുപാർശ ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദിവസങ്ങളില്‍ ക്ലാസ് മുറികളിലെ പഠനത്തിന് പകരം കുട്ടികളെ വിവിധ പ്രവർത്തനങ്ങളില്‍ പങ്കാളികളാക്കാനാണ് ലക്ഷ്യമിടുന്നത്.