കുട്ടനാട്ടിലെ സ്കൂളുകൾക്ക് നാളെയും ( 05/06/25 ) അവധി

Spread the love

ആലപ്പുഴ: കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെയും അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും ട്യൂഷൻ സെൻററുകള്‍ക്കും അവധി ബാധകമാണ്.കാർത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എല്‍ പി സ്കൂളിനും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

video
play-sharp-fill

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെത്തുടർന്ന് കുട്ടനാട്, കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെടുകയും ജലനിരപ്പ് വർദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്ലാണ് അവധി പ്രഖ്യാപിച്ചത്. കൂടാതെ ജില്ലയില്‍ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകള്‍ക്കും അവധി നല്‍കിയിട്ടുണ്ട്. മുൻ നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.