കനത്ത മഴ: നാളെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ട്യൂഷൻ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് അവധി പ്രഖ്യാപിച്ചു

Spread the love

തിരുവനന്തപുരം : കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു.

കോഴിക്കോട്, വയനാട്, ഇടുക്കി, കണ്ണൂർ,കാസർകോട്, തൃശൂർ, എറണാകുളം, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചത്, ട്യൂഷൻ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍ തുടങ്ങിയവയ്ക്ക് നാളെ അവധി ബാധകമായിരിക്കും. അതേസമയം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.

കേന്ദ്ര കാലാവസ്ഥ വകുപ്പ് നാളെയും കാസർഗോഡ്, കണ്ണൂർ ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി ആയിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണനാണ് അറിയിച്ചത്. അങ്കണവാടികള്‍, ട്യൂഷൻ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.

ഇടുക്കി ജില്ലയില്‍ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അങ്കണവാടികള്‍, പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടർ വി. വിഗ്നേശ്വരി അവധി പ്രഖ്യാപിച്ചു. റസിഡൻഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യാതൊരു വിധത്തിലുള്ള അവധിക്കാല ക്ലാസ്സുകളും നടത്താൻ പാടില്ല. മാതാപിതാക്കള്‍ ജോലിക്കു പോകുന്ന കുട്ടികളുള്ള അങ്കണവാടികളില്‍ അത്തരം കുട്ടികള്‍ അവധി മൂലം വീട്ടില്‍ ഒറ്റക്കാകുന്ന സാഹചര്യം ഒഴിവാക്കാൻ അങ്കണവാടി അദ്ധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും, ഇതിനാവശ്യമായ നിർദേശങ്ങള്‍ ഐ സി ഡി എസ് സൂപ്പർവൈസർ അങ്കണവാടി അധ്യാപകർക്ക് നല്‍കേണ്ടതുമാണ്.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും, ഇന്റർവ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. അവധി മൂലം നഷ്ടപ്പെടുന്ന പഠന സമയം ക്രമീകരിക്കുന്നതിന് വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടി സ്വീകരിക്കേണ്ടതാണ്.