
സ്കൂളിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കാൻ കൈക്കൂലിയായി ആവശ്യപ്പെട്ടത് ഒരുലക്ഷം രൂപ; രണ്ടാംപ്രതിയായ തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയര്‍മാനെ വിജിലൻസ് ഇന്ന് ചോദ്യം ചെയ്യും
തൊടുപുഴ: സ്വകാര്യ സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് അനുവദിക്കാൻ എൻജിനീയർ കൈക്കൂലി വാങ്ങിയ കേസില്‍ അന്വേഷണം ഊർജ്ജിതം.
സംഭവവുമായി ബന്ധപ്പെട്ട് തൊടുപുഴ മുനിസിപ്പല്‍ കൗണ്‍സില്‍ ചെയർമാൻ സനീഷ് ജോർജിനെ ഇന്ന് വിജിലൻസ് ചോദ്യം ചെയ്യും. കേസിലെ രണ്ടാം പ്രതിയാണ് സനീഷ് ജോർജ്ജ്.
അതേസമയം കൈക്കൂലിക്കേസില്‍ പ്രതിയായ സനീഷ് ജോർജ്ജ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും രംഗത്തെത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുമ്പകല്ലിലെ എല്‍പി സ്കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നല്‍കുന്നതിനായി ഒരു ലക്ഷം രൂപയാണ് തൊടുപുഴ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ആവശ്യപ്പെട്ടത്. ഇയാളെ കഴിഞ്ഞ ദിവസം വിജിലൻസ് പിടിയിലായിരുന്നു. ഇയാള്‍ക്ക് കൈക്കൂലി നല്‍കാൻ നഗരസഭ ചെയർമാൻ നിർബന്ധിച്ചു എന്നാണ് പരാതിക്കാരന്റെ മൊഴി.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് നഗരസഭാ ചെയർമാനെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ വിജിലൻസ് പ്രതി ചേർത്തതോടെ, നേരത്തെയും ഇയാള്‍ സമാന രീതിയില്‍ അഴിമതി നടത്തിയെന്ന് ആരോപണം ശക്തമാണ്.