
കോല്‍ക്കളിക്കിടയില്‍ കറണ്ട് പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം ; പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ കൂട്ടത്തല്ല്
സ്വന്തം ലേഖകൻ
പത്തനംതിട്ട: പത്തനംതിട്ട റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിനിടെ കൂട്ടത്തല്ല്. കോല്‍ക്കളി വേദിയിലായിരുന്നു സംഘര്‍ഷം. പരിശീലകരായി എത്തിയവരടക്കം തമ്മിലടിക്കുകയായിരുന്നു. മൈലപ്ര മൗണ്ട് ബഥനി സ്‌കൂളിലായിരുന്നു സംഘര്‍ഷമുണ്ടായത്.
കോല്‍ക്കളിക്കിടയില്‍ കറണ്ട് പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് ഒടുവില്‍ ഫലപ്രഖ്യാപനം ആയപ്പോള്‍ അടിയില്‍ കലാശിച്ചത്. കഴിഞ്ഞ ദിവസം പാലക്കാടും സമാന സംഭവം നടന്നിരുന്നു. തുടര്‍ന്ന് മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ സംഘര്‍ഷമുണ്ടായ സംഭവത്തില്‍ സംഘാടക സമിതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0