
സ്വന്തം ലേഖകൻ
ഇടുക്കി : ഇടുക്കി ജില്ലയിൽ നാളെ കോൺഗ്രസ് ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവച്ചു. ജില്ലയിലെ എൽപി, യുപി, എച്ച് എസ് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25 ന് നടത്താനാണ് നിർദ്ദേശം.
1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വിവിധ സ്ഥലങ്ങളിൽ പ്രകടനവും നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group