
തേർഡ് ഐ ബ്യൂറോ
ന്യൂഡൽഹി: കൊവിഡിനെ തുടർന്നു രാജ്യത്തെ വിദ്യാഭ്യാസ മേഖല തകർന്നു തരിപ്പണമാകുന്നു. പുതിയ അദ്ധ്യയന വർഷത്തിൽ ഒരു ദിവസം പോലും ക്ലാസുകൾ ആരംഭിക്കാനാവാത്തതിനു പിന്നാലെ, പകുതി സിലബസ് വെട്ടിക്കുറയ്ക്കാനാണ് ഇപ്പോൾ ഡൽഹി സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
ഡൽഹിയിലെ സ്‌കൂളുകൾ വരുന്ന ജൂലായ് 31വരെ അടച്ചിടുന്നതിനാണ് നിലവിൽ തീരുമാനമായിരിക്കുന്നത്. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിദ്യാഭ്യാസ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേ സമയം സ്‌കൂളുകൾ തുറന്നാലും ഈ അദ്ധ്യയന വർഷം സ്‌കൂളിൽ പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ 50 ശതമാനം കുറയ്ക്കാം എന്ന നിർദേശവും യോഗത്തിൽ ചർച്ചയായി എന്ന് ഡൽഹി സർക്കാർ അറിയിച്ചു.
അതേ സമയം രക്ഷിതാക്കളുടെ സഹായത്തോടെ ഓൺലൈൻ ക്ലാസുകളും വീട്ടിലിരുന്നുള്ള പഠനപ്രവർത്തനങ്ങളും ഊർജിതമാക്കുവാനാണ് സർക്കാർ തീരുമാനം. കുട്ടികളെ ഭയചകിതരാക്കാതെ പുതിയ അവസ്ഥയിൽ സ്‌കൂളുകളിൽ എത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കേണ്ടിയിരിക്കുന്നു. ഇത് കുട്ടികളെ കൊവിഡിനൊപ്പം ജീവിക്കാൻ പഠിപ്പിക്കുന്നതായിരിക്കണമെന്നും മനീഷ് സിസോദിയ അറിയിച്ചു.