play-sharp-fill
ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി: താക്കീത് നൽകി മന്ത്രി വിഎസ് സുനിൽകുമാർ

ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി: താക്കീത് നൽകി മന്ത്രി വിഎസ് സുനിൽകുമാർ

തൃശ്ശൂർ: ഓടിക്കൊണ്ടിരിക്കെ സ്‌കൂള്‍ ബസിന്റെ പിന്‍ചക്രങ്ങള്‍ ഊരിപ്പോയി. എറവ് സെന്റ് ജോസഫ് സ്‌കൂളിന്റെ ബസിന്റെ നാല് പിന്‍ചക്രങ്ങളാണ് ഊരിപ്പോയത്.

തൃശൂര്‍ കാഞ്ഞാണിയില്‍ രാവിലെ 9.20നായിരുന്നു സംഭവം. ബസില്‍ 83 വിദ്യാര്‍ഥികളുണ്ടായിരുന്നു. ചക്രത്തിന്റെ ഓരോ ഭാഗങ്ങള്‍ റോഡില്‍ വീണിരുന്നു. ബസ് മറിയാതിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ തലനാഴിയ്ക്ക് രക്ഷപ്പെടുകയായിരുന്നു.


അപകടത്തിന് പിന്നാലെ ഇതുവഴി വന്ന മന്ത്രി വി.എസ്.സുനില്‍കുമാര്‍ കയ്യോടെ സ്‌കൂള്‍ മാനേജ്‌മെന്റിനെ താക്കീത് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് ബസിന്റെ ഫിറ്റ്നസും മറ്റ് കാര്യങ്ങളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group