സ്കൂൾ ബസിനുള്ളിൽ വച്ച് പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ ഒൻപതാം ക്ലാസുകാരന്‍റെ ആരോഗ്യനില തൃപ്തികരം; കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം നാളെ തീരുമാനിക്കും; അക്രമം നടത്തിയ പ്ലസ് വൺ വിദ്യാർത്ഥിയെ ജുവനൈൽ കേന്ദ്രത്തിലേക്ക് മാറ്റി

Spread the love

തിരുവനന്തപുരം: വട്ടിയൂർക്കാവിന് സമീപം നെട്ടയത്ത് പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒൻപതാം ക്ലാസുകാരന്‍റെ ആരോഗ്യനില തൃപ്തികരം.

സ്കൂൾ ബസിനുള്ളിൽ വച്ച് കഴുത്തിലും കവിളിലും പരിക്കേറ്റ കുട്ടി ആശുപത്രിയിൽ തുടരുകയാണ്. രണ്ട് മുറിവുകളും ആഴത്തിൽ ഉള്ളതല്ലെന്നു ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യം നാളെ തീരുമാനിക്കും. നെട്ടയത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിലാണ് ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിൽ വഴക്കുണ്ടായത്.

ഇതിന് പിന്നാലെ പ്ലസ് വൺ വിദ്യാർത്ഥി ഒൻപതാം ക്ലാസുകാരനെ സയൻസ് ലാബിൽ ഉപയോഗിക്കാൻ കൊണ്ടു വന്ന കത്തി ഉപയോഗിച്ച് കുത്തിയതെന്നു പൊലീസ് പറഞ്ഞു. അക്രമം നടത്തിയ പ്ലസ് വൺ വിദ്യാർഥിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കി. കുട്ടിയെ ബോർഡിന്‍റെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർനടപടികൾ ജുവനൈൽ ജസ്റ്റിസ് ബോർഡ് തീരുമാനിക്കും. മുൻപ് ഇരുവരും തമ്മിൽ സ്കൂളിൽ നടന്ന വഴക്കിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ബസിലും പ്രശ്നമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഒമ്പതാം ക്ലാസുകാരനെതിരെ നേരത്തെയും കൂട്ടം ചേർന്ന് അക്രമത്തിന് ശ്രമം നടന്നിട്ടുണ്ടെന്നും വിദ്യാർത്ഥികൾ പറയുന്നു.