video
play-sharp-fill

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം ; ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് ; അപകടം സംഭവിച്ചത് അധ്യാപകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി പോകുമ്പോൾ

നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് തലകീഴായി മറിഞ്ഞ് അപകടം ; ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് ; അപകടം സംഭവിച്ചത് അധ്യാപകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി പോകുമ്പോൾ

Spread the love

കണ്ണൂര്‍: കണ്ണൂര്‍ കൊയ്യത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മര്‍ക്കസ് സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് തലകീഴായി മറിയുകയായിരുന്നു.

പരിക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. 28 വിദ്യാര്‍ത്ഥികളും നാല് മുതിര്‍ന്നയാളുകളുമാണ് ബസിലുണ്ടായിരുന്നത്. മര്‍ക്കസ് സ്‌കൂളിലെ അധ്യാപകന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാനായി പോകുമ്പോഴാണ് അപകടം സംഭവിച്ചത്.

വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു. മറിഞ്ഞ ബസ് ഒരു മരത്തിൽ തടഞ്ഞിരുന്നതിനാൽ വലിയ അപകടം ഒഴിവായി.ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group