സ്കൂൾ ബസുകളിലെ സുരക്ഷ; നാളെ മുതൽ മൂന്ന് ദിവസത്തേക്ക് മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: വാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നാളെ മുതൽ മൂന്നു ദിവസത്തേക്ക് സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തും. തീ അണക്കാനുള്ള ഉപകരണങ്ങൾ ബസിൽ ഉണ്ടോയെന്ന് പരിശോധിക്കും. പരിശോധനാ റിപ്പോർട്ട് ഗതാഗാത വകുപ്പിന് കൈമാറും.

വിദ്യാഭ്യാസ വകുപ്പും ഗതാതഗത വകുപ്പും ചേർന്ന് പരിശോധനാ റിപ്പോർട്ടിന്മേൽ തുടർനടപടി സ്വീകരിക്കുക. അതേസമയം സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ്, മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞ ജനുവരിയില്‍ പുറത്തിറക്കിയിരുന്നു. ഇതിലൂടെ രക്ഷിതാക്കള്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂള്‍ ബസിന്‍റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാനും ഇത് സഹായമാകു.