സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഷെഡിൽ പാര്‍ക്ക് ചെയ്തിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. അഗ്നിരക്ഷാസേന ഉടനെത്തി തീയണച്ചതിനാൽ ദുരന്തം ഒഴിവായി. മുടവന്മുകൾ ചെമ്പക കിന്റെർഗാർഡൻ സ്കൂളിന്‍റെ വാനിനാണ് തീപിടിച്ചത്.
വിവരം അറിഞ്ഞതിനെ തുടർന്നു അഗ്നിശമനസേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വാൻ തീപിടിക്കുന്നത് കണ്ട രാഹുൽ എന്നയാളാണ് ഫയർ ഫോഴ്സിനെ വിവരം അറിയിച്ചത്. ആശുപത്രി ഫർണീച്ചർ എക്സ്പോർട്ട് ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിംഗ് ഏരിയയിൽ ആണ് സ്കൂൾ വാൻ പാർക്ക് ചെയ്തിരുന്നത്.
സമീപത്ത് നിരവധി വീടുകളും മറ്റു സ്ഥാപനങ്ങളും ഉണ്ടായിരുന്നു. കൃത്യ സമയത്തു ഫയർ ഫോഴ്സിന് തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി.