video
play-sharp-fill

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സല്ലാപം ; ഡ്രൈവർക്ക് ശിക്ഷ രണ്ടായിരം രൂപ പിഴയും ഒരു ദിവസത്തെ ആശുപത്രി സേവനവും

സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സല്ലാപം ; ഡ്രൈവർക്ക് ശിക്ഷ രണ്ടായിരം രൂപ പിഴയും ഒരു ദിവസത്തെ ആശുപത്രി സേവനവും

Spread the love

സ്വന്തം ലേഖകൻ

പാലക്കാട്: സ്‌കൂൾ ബസ് ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സല്ലപിച്ച ബസ് ഡ്രൈവർക്ക ശിക്ഷ രണ്ടായിരം രൂപ പിഴയും ഒരു ദിവസത്തെ ആശുപത്രി സേവനവും. ഡ്രൈവർ മൊബൈലിൽ സംസാരിച്ചത് മോട്ടോർ വാഹന വകുപ്പിന്റെ ക്യാമറയിൽ കുടുങ്ങുകയായിരുന്നു . പാലക്കാട് പട്ടാമ്പിയിലാണ് സംഭവം നടന്നത്. സ്‌കൂളിൽ നിന്നും വൈകിട്ട് കുട്ടികളുമായി കൂറ്റനാട് ഭാഗത്തേക്ക് പോയ ബസിന്റെ ഡ്രൈവറാണ് ക്യാമറയിൽ കുടുങ്ങിയത്.

ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിക്കുന്നത് മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിലെ ക്യാമറയിൽ പതിഞ്ഞതിനെ തുടർന്ന് അധികൃതർ ഡ്രൈവറോട് ഹാജരാകാൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് പട്ടാമ്പി ജോയിന്റ് ആർടിഒ ഡ്രൈവർക്ക് പിഴ ചുമത്തി. 2000 രൂപ പിഴയും ഒരു ദിവസത്തെ സാമൂഹിക സേവനവും, ഒരു ദിവസത്തെ പരിശീലന ക്ലാസും ആണ് ഡ്രൈവർക്കുള്ള ശിക്ഷ. പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ഒരു ദിവസത്തെ സാമൂഹിക സേവനത്തിനും എടപ്പാൾ ഡ്രൈവിങ് പരിശീലന ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു ദിവസത്തെ ക്ലാസിനും ഡ്രൈവർ ഹാജരാകണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം .