
തിരുവനന്തപുരം : കാഞ്ഞിരംകുളത്ത് സ്വകാര്യ സ്‌കൂളിനെതിരെ ആക്രമണം. കാഞ്ഞിരംകുളം ലൂർദ് മൗണ്ട് കാർമൽ റസിഡൻഷ്യൽ സ്‌കൂളിന് നേരെയാണ് അക്രമണമുണ്ടായത്. ആക്രമണത്തിന്റെ കാരണവും പിന്നിലുള്ളത് ആരാണെന്നും വ്യക്തമല്ല.
ഇന്നലെ രാത്രിയാണ് അക്രമം നടന്നത്. സ്‌കൂളിലെ ഒരു ബസ് കത്തിച്ചു. 7 ബസ്സുകൾ അടിച്ചു തകർത്തിട്ടുണ്ട്. എസി ബസാണ് കത്തിച്ചത്. ലക്ഷക്കണക്കിന് നഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.
സംഭവത്തെ തുടർന്ന് സ്കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പോലീസ് അന്വേഷണം ആരംഭിച്ചു. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group