ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസ്സിന് തീപിടിച്ചു ; അപകട സമയത്ത് ബസ്സിൽ ഉണ്ടായിരുന്നത് 17 കുട്ടികൾ

Spread the love

ആലപ്പുഴ : ചെങ്ങന്നൂരിൽ കുട്ടികളുമായി പോയ സ്കൂൾ ബസ്സിന് തീപിടിച്ചു. രാവിലെ 8:40 ഓടെയാണ് അപകടം നടന്നത്. മാന്നാർ ഭുവനേശ്വരി സ്കൂളിൻറെ ബസിനാണ് തീപിടിച്ചത്.

അപകട സമയത്ത് 17 കുട്ടികൾ ബസ്സിൽ ഉണ്ടായിരുന്നു, പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ ഡ്രൈവർ കുട്ടികളെ പുറത്തിറക്കുകയായിരുന്നു. കുട്ടികളെ പുറത്തിറക്കിയ ഉടൻതന്നെ ബസ് പൂർണ്ണമായും കത്തി നശിച്ചു.

ചെങ്ങന്നൂരിൽ നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പോലീസും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളിലേക്ക് കുട്ടിയുമായി പോവും വഴിയാണ് അപകടം, ആളപായമില്ല. കുട്ടികളെല്ലാവരും സുരക്ഷിതരാണ്.