സുരക്ഷാ ക്യാമറയില്ലെങ്കില്‍ സ്‌കൂള്‍ ബസുകള്‍ പിടിച്ചെടുക്കും; കര്‍ശന നിര്‍ദ്ദേശവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍

Spread the love

തിരുവനന്തപുരം: സ്‌കൂള്‍ ബസുകളില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയപരിധി അവസാനിച്ചിട്ടും പല മാനേജ്‌മെന്റുകളും തയ്യാറാകാത്തതില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

video
play-sharp-fill

ഇനിയും സാവകാശം നല്‍കില്ലെന്നും ഉടൻ തന്നെ ക്യാമറകള്‍ ഘടിപ്പിക്കണമെന്നും മന്ത്രി കർശന നിർദ്ദേശം നല്‍കി.
ക്യാമറ സ്ഥാപിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥർ ഉടൻ നടപടി തുടങ്ങണം.

ക്യാമറയില്ലാത്ത വാഹനങ്ങള്‍ പിടിച്ചെടുക്കുകയും കനത്ത പിഴ ഈടാക്കുകയും ചെയ്യും. ക്യാമറ സ്ഥാപിച്ച ശേഷം മാത്രമേ വാഹനം തിരികെ നല്‍കുകയുള്ളൂ. രക്ഷിതാക്കള്‍, പൊതുപ്രവർത്തകർ, ജനപ്രതിനിധികള്‍, നാട്ടുകാർ എന്നിവർ സ്കൂള്‍ ബസുകളില്‍ കാമറയുണ്ടോയെന്ന് ശ്രദ്ധിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ട് സീറ്റില്‍ കൂടുതലുള്ള വാഹനങ്ങളില്‍ ക്യാമറ നിർബന്ധമാക്കിയ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ട്രാൻസ്‌പോർട്ട് കമ്മീഷണർ നിർദേശം നല്‍കിയത്.