video
play-sharp-fill

സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്

സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞു; പത്തോളം വിദ്യാർത്ഥികൾക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സ്‌കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പട്ടം താണുപിള്ള മെമ്മോറിയൽ സ്‌കൂളിലെ മിനി ബസ് ആണ് വ്യാഴാഴ്ച രാവിലെ അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം ചൊവ്വരയിൽ നിയന്ത്രണം തെറ്റിയ സ്‌കൂൾ ബസാണ് കനാലിലേക്ക് മറിഞ്ഞത്. ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം നടന്നത്. ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് പോകാൻ കഴിയുന്ന റോഡിലാണ് അപകടം. തലകീഴായി മറിഞ്ഞ ബസിനുള്ളിൽ നിന്ന് പരിക്ക് പറ്റിയ കുട്ടികളെ നാട്ടുകാർ രക്ഷപ്പെടുത്തി റോഡിലൂടെ പോയ വാഹനങ്ങളിൽ ആശുപത്രിയിൽ എത്തിച്ചു. ഏകദേശം പത്തുപേരോളം ബസിലുണ്ടായിരുന്ന്. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് വിവരം.