മൂവാറ്റുപുഴയിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം, നിരവധി വിദ്യാർത്ഥികൾക്ക് പരിക്ക്
മൂവാറ്റുപുഴ : മൂവാറ്റുപുഴയില്‍ സ്കൂള്‍ ബസ് നിയന്ത്രണം തെറ്റി മതിലിലിടിച്ച് നിരവധി വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു.
ഫാ. ജോസഫ് മെമ്മോറിയല്‍ സ്കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. മൂവാറ്റുപുഴ കാക്കശ്ശേരി-കാളിയാർ റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.
മഴയുളള സമയത്ത് വളവില്‍വച്ച് ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0