തിരുവനന്തപുരത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് അപകടം; 15 കുട്ടികള്‍ക്ക് പരിക്ക്

Spread the love

തിരുവനന്തപുരം: നെയ്യാറ്റിൻകരയില്‍ സ്കൂള്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 15 കുട്ടികള്‍ക്ക് പരിക്ക്.

video
play-sharp-fill

നെയ്യാറ്റിൻകരക്കടുത്ത് പൂവത്തൂര്‍ ഗവണ്‍മെന്‍റ് യുപി സ്കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റ കുട്ടികളെ കാരക്കോണം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വണ്ടിയിലെ ആയയ്ക്കും പരിക്കേറ്റിട്ടുണ്ട്.

സ്കൂളിന് സമീപത്തുള്ള ചെറിയ കനാലിലേക്ക് ബസ് മറിയുകയായിരുന്നു. 15 കുട്ടികള്‍ വെള്ളത്തിലേക്ക് വീണു. കനാലില്‍ വെള്ളം കുറവായിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. ഒരു കുട്ടിയൊഴികെ ബാക്കി കുട്ടികള്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group