അമിത വേഗത്തിൽ പായുന്ന സ്‌കൂൾ ബസുകളെ പൂട്ടാൻ വി.എൽടി: ഇനി  സ്‌കൂൾ വാഹനങ്ങളുടെ അപകടങ്ങൾ കുറയ്ക്കാനും യാത്രാസുരക്ഷ ഉറപ്പാക്കാനുമാവും ; കോട്ടയത്തും ഇനി വിഎൽടി ഘടിപ്പിക്കാം

അമിത വേഗത്തിൽ പായുന്ന സ്‌കൂൾ ബസുകളെ പൂട്ടാൻ വി.എൽടി: ഇനി സ്‌കൂൾ വാഹനങ്ങളുടെ അപകടങ്ങൾ കുറയ്ക്കാനും യാത്രാസുരക്ഷ ഉറപ്പാക്കാനുമാവും ; കോട്ടയത്തും ഇനി വിഎൽടി ഘടിപ്പിക്കാം

സ്വന്തം ലേഖകൻ

കോട്ടയം: സംസ്ഥാനത്തെ എല്ലാ സ്‌കൂൾ വാഹനങ്ങളിലും,ചരക്ക്,ടാക്‌സി വാഹനങ്ങളിലും ജിപിഎസ് അധിഷ്ഠിതമായ വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് സംവിധാനം നിലവിൽ വന്നു. വിദ്യാർഥികളുടെ ഉൾപ്പടെ യാത്ര സുരക്ഷിതമാക്കുന്ന ‘സുരക്ഷാമിത്ര’ പദ്ധതിയുടെ ഭാഗമാണിത്.
ഈ വർഷം തുടക്കം മുതൽ ജിപിഎസ് നിർബന്ധമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് മുമ്പ് വ്യക്തമാക്കിയിരുന്നു. പുതിയ സംവിധാനം നിലവിൽ വന്നതോടെ സ്‌കൂൾ ബസുകളുടെ ഉൾപ്പെടെ വേഗം, യാത്രാപഥം എന്നിവയെല്ലാം ഇതിലൂടെ നിരീക്ഷിക്കാനാവും. യാത്രക്കാർക്കു നേരെ മോശം പെരുമാറ്റം ഉണ്ടായാൽ വാഹനത്തിലെ പാനിക് ബട്ടൺ അമർത്തിയാൽ ബസർ പ്രവർത്തിക്കുന്നതിനൊപ്പം അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫീസിൽ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ ജിപിഎസലുണ്ടാകും. യാത്രയ്ക്കിടെ അപകടമുണ്ടായാൽ ഉടൻ കൺട്രോൾ റൂമിൽ വിവരം ലഭിക്കും. വാഹനം 40 ഡിഗ്രിയിൽ കൂടുതൽ ചെരിഞ്ഞാൽ അപായസന്ദേശം പ്രവർത്തിക്കും. വേഗം കൂട്ടിയാലും ജി.പി.എസ്. വേർപെടുത്തിയാലും ഉടൻ കൺട്രോൾ റൂമിൽ വിവരമെത്തും. സ്‌കൂൾഅധികൃതർക്കും രക്ഷിതാക്കൾക്കും വാഹനങ്ങൾ നിരീക്ഷിക്കാനുള്ള സൗകര്യവുമുണ്ടാകും.
സ്‌കൂൾ വാഹനങ്ങൾ അപടകത്തിൽ പെടുന്നത് വർദ്ധിക്കുകയും കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്നതായുള്ള പരാതി വ്യാപകമാകുകയും ചെയ്തതോടെയാണ് സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്. ഈ അധ്യയന വർഷം മുതൽ ജിപിഎസ് സംവിധാനം പൂർണ്ണമാക്കും.
പദ്ധതി പൂർത്തിയാകുന്നതോടെ സംസ്ഥാനത്തെ 21,000 സ്‌കൂൾ ബസുകളുടെ വിവരങ്ങൾ മോട്ടോർവാഹന വകുപ്പിന്റെ കൺട്രോൾ റൂമിൽ ലഭിക്കും. 6.41 കോടി രൂപയാണ് പദ്ധതിക്കായി സർക്കാർ വിനിയോഗിച്ചത്. ഇതിൻറെ ഭാഗമായി ഡ്രൈവർമാർക്കും ആയമാർക്കും പരിശീലവും പൂർത്തിയാക്കി. പരിശോധന പൂർത്തിയാക്കിയ വാഹനങ്ങൾക്ക് പ്രത്യേക സ്റ്റിക്കർ പതിക്കും.
മുൻപ് വിദ്യാഭ്യസ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് മാത്രമാണ് ജിപിഎസ് നിർബന്ധമാക്കിയിരുന്നതെങ്കിലും അടുത്ത ഘട്ടമായി കരാർ വാഹനങ്ങളിലും ഇത് ഈ വർഷം തുടക്കം മുതൽ നിർബന്ധമാക്കി.
മോട്ടോർ വാഹന വകുപ്പ് നിർദ്ദേശിച്ച മാനദണ്ഡങ്ങൾ പാലിച്ച് ജില്ലയിൽ വിതരണത്തിന് ആർ.ടി.ഒ ലൈസൻസ് നേടിയ പ്രശസ്ത കമ്പനിയുടെ ഉപകരണം ഏറ്റുമാനൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ.എസ് ട്രേടേഴ്‌സ് ഘടിപ്പിച്ച് നല്കുന്നു.
കോട്ടയം ജില്ലയിൽ എവിടെയും എത്തി
നിങ്ങളുടെ വാഹനങ്ങളിൽ ഈ ഉപകരണം ഘടിപ്പിക്കാൻ ഈ നമ്പറുകളിൽ ബന്ധപ്പെടുക 7902733592,99474 03592,7902723592.
.നിങ്ങളുടെ വാഹനം എവിടെ ആണോ അവിടെ എത്തി ഉപകരണം
ഘടിപ്പിച്ച് ,ആക്ടിവേറ്റ് ചെയ്ത്, ആർ.ടി.ഒയിൽ സമർപ്പിക്കാനുള്ള സർട്ടിഫിക്കേറ്റും പ്രിന്റ് ചെയ്തു നല്കുന്നതാണ്.
ഗുണമേന്മയും,ദീർഘകാല വാറണ്ടിയും,വില്പാനന്തര സേവനവും ജെ.എസ് ട്രേടേഴ്‌സ് നിങ്ങൾക്ക് വാഗ്ദാനം നല്കുന്നു.
കോട്ടയം ജില്ലയിൽ സബ് ഡീലർഷിപ്പ് ലഭിക്കാൻ 99474 03592 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.