
നാസിക്: മധ്യപ്രദേശിലെ സ്കൂള്‍ വിദ്യാർത്ഥികളുടെ ബാഗില്‍ നിന്നും കോണ്ടം പാക്കറ്റുകളും ആയുധങ്ങളും കണ്ടെത്തി. നാസിക്കിലെ ഘോട്ടിയിലെ വിദ്യാലയത്തിലെ 7 മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാർത്ഥികളുടെ ബാഗില്‍ നിന്നാണ് കോണ്ടം പാക്കറ്റുകള്‍, കത്തികള്‍, പ്ലേയിംഗ് കാർഡുകള്‍ തുടങ്ങിയവ കണ്ടെത്തിയത്.
സ്കൂളില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ഇവ കണ്ടെത്തിയതെന്ന് സ്‌കൂളിലെ വൈസ് പ്രിൻസിപ്പല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ‘കുട്ടികളുടെ ബാഗുകളില്‍ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയതെങ്കിലും ഏതെങ്കിലും ഒരു വിദ്യാർത്ഥിയുടെ ബാഗില്‍ നിന്നോ ഒരു ദിവസം നടത്തിയ പരിശോധനയിലോ അല്ല അവ പിടിച്ചെടുത്തത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടത്തിയ പരിശോധനയില്‍ വ്യത്യസ്ത വിദ്യാർത്ഥികളുടെ ബാഗുകളില്‍ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്. വിദ്യാർത്ഥികളില്‍ കുറ്റകൃത്യ പ്രവണതകള്‍ ഉണ്ടാകുന്നത് നിരുത്സാഹപ്പെടുത്താൻ, ഞങ്ങള്‍ എല്ലാ ദിവസവും അവരുടെ ബാഗുകള്‍ പരിശോധിക്കുന്നുണ്ട്’ സ്കൂള്‍ വൈസ് പ്രിൻസിപ്പല്‍ പറഞ്ഞു.
വിദ്യാർത്ഥികളുടെ ബാഗുകള്‍ പരിശോധിക്കാനുള്ള സ്കൂള്‍ അധികൃതരുടെ നീക്കത്തെ പിന്തുണച്ച് മാതാപിതാക്കളും രംഗത്ത് വന്നു. ‘സ്കൂളിലെ അധ്യാപകരും പ്രിൻസിപ്പലും ഇത്തരമൊരു സമീപനം സ്വീകരിച്ചത് തികച്ചും ശരയായ കാര്യമാണ്. വളരെ മോശമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മുടെ മക്കള്‍ കടന്ന് പോകുന്നത്. മാതാപിതാക്കള്‍ കഴിഞ്ഞാല്‍, അധ്യാപകർക്ക് മാത്രമേ കുട്ടികളില്‍ നല്ല ധാർമ്മികത വളർത്തിയെടുക്കാൻ കഴിയൂ, അതിനാല്‍ ഞങ്ങള്‍ ഈ നീക്കത്തെ പൂർണ്ണമായും പിന്തുണയ്ക്കുന്നു,” എന്ന് ഒരു രക്ഷിതാവ് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group