ഇളമ്പള്ളി ഗവ.സ്കൂളിലെ അക്രമം; അക്രമത്തിന് പിന്നിൽ പൂര്‍വ വിദ്യാര്‍ത്ഥികള്‍

Spread the love

പള്ളിക്കത്തോട് : ഇളമ്പള്ളി ഗവ.യു.പി സ്‌കൂളില്‍ കഴിഞ്ഞ ദിവസം രാത്രി അക്രമം നടത്തിയത് പൂർവവിദ്യാർത്ഥികളാണെന്ന് തിരിച്ചറിഞ്ഞു. ഇവരുടെ രക്ഷിതാക്കളും സ്‌കൂള്‍ പി.ടി.എയും തമ്മില്‍ സംസാരിച്ച്‌ പ്രശ്നം ഒത്തുതീർപ്പാക്കിയതിനെത്തുടർന്ന് സ്‌കൂള്‍ അധികൃതർ പള്ളിക്കത്തോട് പൊലീസില്‍ നല്‍കിയ പരാതി പിൻവലിച്ചു.

video
play-sharp-fill

ജനലുകളും വാതിലുകളുമടക്കം അടിച്ചുതകർത്തിരുന്നു. കുട്ടികളുടെ പച്ചക്കറിത്തോട്ടവും നശിപ്പിച്ചു. വൈകുന്നേരങ്ങളില്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍പതിവായി പന്തുകളിക്കുന്നവരായിരുന്നു ഈ കുട്ടികള്‍.

സ്‌കൂള്‍ അധികൃതർ ഇത് ചോദ്യം ചെയ്യുകയും കളി വിലക്കുകയും ചെയ്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group