play-sharp-fill
അത്‌ലറ്റിക് മീറ്റിനിടെ കുട്ടിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റ സംഭവത്തിൽ ജില്ലാ കളക്ടറോട് ദേശീയ ബാലവകാശ കമ്മീഷൻ റിപ്പോർട്ട് തേടി, നടപടി കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടലിനെത്തുടർന്ന്

അത്‌ലറ്റിക് മീറ്റിനിടെ കുട്ടിയുടെ തലയിൽ ഹാമർ വീണ് പരിക്കേറ്റ സംഭവത്തിൽ ജില്ലാ കളക്ടറോട് ദേശീയ ബാലവകാശ കമ്മീഷൻ റിപ്പോർട്ട് തേടി, നടപടി കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ ഇടപെടലിനെത്തുടർന്ന്

 

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റിനിടെ ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടു. സംഭവത്തിൽ കേന്ദ്ര ക്യാബിനറ്റ് മന്ത്രി സ്മൃതി ഇറാനിയുടെ പ്രത്യേക നിർദേശ പ്രകാരമാണ് കോട്ടയം ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ കലക്ടറോട് ദേശീയ ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയത്.

സംഭവത്തിലെ ബന്ധപ്പെട്ട രേഖകളുടെ ആധികാരിക പകർപ്പുകളും തുടർനടപടികളും ഉൾപ്പെടെയുള്ള വിശദവും വസ്തുതാപരവുമായ റിപ്പോർട്ട് നൽകാനാണ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം. നിയമപ്രകാരം നിയുക്തമായി രൂപീകരിച്ചിട്ടുള്ള മറ്റേതെങ്കിലും കമ്മീഷനുകൾ ഈ വിഷയത്തിൽ ഇടപെടുകയും ജില്ലാ മജിസ്‌ട്രേറ്റുമായോ സംസ്ഥാനത്തെ മറ്റേതെങ്കിലും അതോറിറ്റിയുമായോ ബന്ധപ്പെട്ട് റിപ്പോർട്ടുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത്തരം ആശയവിനിമയങ്ങളുടെയെല്ലാം ഒരു പകർപ്പും15 ദിവസത്തിനകം നൽകാൻ ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഒക്ടോബർ നാലിനാണ് ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരിക്കേൽക്കുന്നത്. സംസ്ഥാന സ്‌കൂൾ ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ പാലാ സിന്തറ്റിക് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു അപകടം.പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ ആബേൽ ജോൺസനാണ് പരിക്കേറ്റത്. തലയിൽ ഹാമർ കൊണ്ട് ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

അത്‌ലറ്റിക് മീറ്റിൽ വളണ്ടിയറായി പ്രവർത്തിക്കുകയായിരുന്നു ആബേൽ. സ്റ്റേഡിയത്തിൽ ജാവലിൻ ത്രോ മത്സരത്തിനു ശേഷം ജാവലിനുകൾ എടുത്തുമാറ്റുന്നതിനിടെയാണ് ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമർ ത്രോ പിറ്റിൽ നിന്നുള്ള ഹാമർ തലയിൽ വീഴുന്നത്‌