സ്കൂൾ കലോത്സവത്തിൻ്റെ കലവറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ ; കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ നാളെ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ സംഭരിക്കും, മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറ പ്രവർത്തനമാരംഭിക്കും

Spread the love

തിരുവനന്തപുരം : 63ാംമത് സ്കൂൾ കലോത്സവത്തിന്‍റെ കലവറ ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ വൈകീട്ട് കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ സംഭരിക്കും. മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറ പ്രവർത്തനമാരംഭിക്കും.

video
play-sharp-fill

സ്കൂൾ കലോത്സവത്തിൽ കുട്ടികളുടെ കലാ പ്രകടനം പോലെ പ്രാധാന്യമാണ് കലവറയ്ക്കും ഉള്ളത്. അതുകൊണ്ട് തന്നെ മികച്ച രീതിയിൽ ഭക്ഷണശാല സജ്ജമാക്കുന്നതിന്‍റെ തിരക്കിലാണ് 63ാംമത് സ്കൂൾ കലോത്സവത്തിന്‍റെ ഫുഡ് കമ്മിറ്റിയുള്ളത്. മന്ത്രി വി ശി‍വൻകുട്ടി നേരിട്ട് എത്തി ഒരുക്കങ്ങൾ വിലയിരുത്തി.

നാളെ വൈകീട്ട് കുട്ടികൾ ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ എത്തിക്കും. മൂന്നാം തീയതി പാല് കാച്ചൽ ചടങ്ങോടെ കലവറ പ്രവർത്തനമാരംഭിക്കുമെന്ന് ഫുഡ് കമ്മിറ്റി ചെയർമാൻ കടകംപള്ളി സുരേന്ദ്രൻ എം എൽ എ വ്യക്തമാക്കി. മൂന്നാം തീയതി വൈകീട്ടോടെ ഭക്ഷണശാലയിൽ ഭക്ഷണ വിതരണം ആരംഭിക്കും. പുത്തരിക്കണ്ടം മൈതാനത്തെ പാർക്കിംഗ് പ്രതിസന്ധിയിൽ ബദൽ സംവിധാനം ഒരുക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group