
കൊച്ചി: പഠിപ്പിക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിങ് ഇളകി വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. കൊച്ചി നഗരത്തിലെ സിബിഎസ്‌ഇ സ്കൂളായ വൈറ്റില ടോക് എച്ചിലാണ് സംഭവം.
നാല് വിദ്യാര്‍ഥിനികള്‍ക്കാണ് പരിക്കേറ്റത്.
വൈറ്റില ടോക് എച്ച് സ്കൂളിലെ ഏഴാം ക്ലാസ് മുറിയുടെ സീലിങാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലിന് ഇളകി വീണത്. തലയ്ക്കും നട്ടെല്ലിനും പരുക്കേറ്റ ഒരു കുട്ടിയെ വെല്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്ക് തുന്നിക്കെട്ടുണ്ട്. മറ്റുള്ളവര്‍ക്കു പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു. അപകടവിവരം ആശുപത്രിയില്‍ നിന്നാണ് പൊലീസിനെ അറിയിച്ചത്. തുടര്‍ന്നു മരട് പൊലീസ് സ്കൂളിലെത്തി ക്ലാസ് മുറി പരിശോധിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഴയ ബ്ലോക്കിലെ മൂന്നാം നിലയുടെ സീലിങ്ങാണ് അടര്‍ന്നു വീണത്. ഫാന്‍ വീഴാതിരുന്നതിനാല്‍ കൂടുതല്‍ ദുരന്തം ഒഴിവായി. സംഭവം നടന്ന ക്ലാസ് മുറി അടച്ചിടാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സ്കൂളിന്‍റെ എല്ലാ കെട്ടിടങ്ങളും ഇന്നു പരിശോധന നടത്തുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ പ്രതികരിച്ചില്ല. അപകടമുണ്ടായ കെട്ടിടത്തിനു മുകളില്‍ സൗരോര്‍ജ പാനല്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇതിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ സീലിംഗിന് തകരാര്‍ ഉണ്ടായതായി പൊലീസിന് സംശയമുണ്ട്