സർക്കാർ സ്‌കൂളിൽ പഠിക്കുന്ന മിക്കവർക്കും സ്വന്തം പേര് എഴുതാൻ അറിയില്ല;  ധനമന്ത്രിയുടെ സ്‌കൂൾ സന്ദർശനത്തിനെടെയാണ് പേര് എഴുതാൻ അറിയില്ലെന്ന വിവരം കണ്ടെത്തിയത്

Spread the love

 

സ്വന്തം ലേഖകൻ

ഹൈദരാബാദ്: തെലങ്കാനയിലെ സർക്കാർ സ്‌കൂളിൽ പഠിക്കുന്ന കുട്ടികളിൽ മിക്കവർക്കും സ്വന്തം പേരുപോലും എഴുതാൻ അറിയില്ല. ഒരു സർക്കാർ സ്‌കൂളിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയ സംസ്ഥാന ധനമന്ത്രി ടി ഹരീഷ് റാവുവാണ് വിദ്യാർത്ഥികൾക്ക് ശരിയായി എഴുതാൻ അറിയില്ലെന്ന കാര്യം കണ്ടെത്തിയത്.

വിദ്യാർത്ഥികളുമായി സംവദിക്കാനായാണ് തെലങ്കാന ധനമന്ത്രി ടി. ഹരീഷ് റാവു ശനിയാഴ്ച സംഘറെഡ്ഡി ജില്ലയിലെ സർക്കാർ സെക്കൻഡറി ഹൈസ്‌കൂളിൽ സന്ദർശനം നടത്തിയത്. ഇതിനിടെയാണ് സ്വന്തം പേരുപോലും എഴുതാൻ പത്താംക്ലാസ് വിദ്യാർത്ഥികൾക്ക് അറിയില്ലെന്ന് മന്ത്രി മനസ്സിലാക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കിയ മന്ത്രിയെ വിദ്യാർത്ഥികൾ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബോർഡ് പരീക്ഷകൾക്ക് ഹാജരാകുന്ന പത്താം ക്ലാസ് വിദ്യാർത്ഥികളുടെ തയ്യാറെടുപ്പില്ലായ്മയാണ് അദ്ദേഹത്തെ ഞെട്ടിച്ചത്