
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ സ്കൂളുകളുടെ എണ്ണം കുറയുന്നതായി കേന്ദ്രസർക്കാരിന്റെ റിപ്പോർട്ട്.
സംസ്ഥാനത്തെ 201 സ്കൂളുകൾ 2021-22 മുതൽ 2023-24 വരെയുള്ള കാലയളവിൽ പൂട്ടിയതായി കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി ലോക്സഭയിൽ കെ. രാധാകൃഷ്‌ണനെ അറിയിച്ചു. രാജ്യത്താകെ സർക്കാർ സ്‌കൂളുകൾ പൂട്ടുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു മറുപടി.
2021-22 വർഷത്തിൽ 5010 സ്കൂളുകൾ കേരളത്തിലുണ്ടായിരുന്നുവെന്നും, എന്നാൽ, 2023-24 ആയപ്പോഴേക്കും സ്‌കൂളുകളുടെ എണ്ണം 4809 ആയി കുറഞ്ഞതായും മറുപടിയിൽ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2019-20-ൽ 5014 സർക്കാർ സ്കൂളുകളുണ്ടായിരുന്നു. അത് 2020-21-ൽ 5020, 2021-22ൽ 5010, 2022-23-ൽ 4811, 2023-24-ൽ 4809 എന്നിങ്ങനെയായെന്നും മറുപടിയിൽ പറയുന്നു.
മിക്ക സംസ്ഥാനങ്ങളിലും സർക്കാർ സ്കൂളുകളുടെ എണ്ണത്തിൽ ഏറ്റക്കുറച്ചിലുകളുണ്ട്. അതേസമയം ഛത്തീസ്‌ഗഢ്, തമിഴ്‌നാട്, രാജസ്ഥാൻ, തെലങ്കാന സംസ്ഥാനങ്ങളിൽ അഞ്ചുവർഷത്തിനിടെ സർക്കാർ സ്കൂളുകളുടെ എണ്ണംകൂടിയിട്ടുണ്ടെന്നും കേന്ദ്രം മറുപടിയിൽ വ്യക്തമാക്കി.