ഇനി കാണാപ്പാഠമല്ല; മനസ്സിലാക്കി എഴുതണം; സ്‌കൂൾ ചോദ്യപേപ്പറുകൾ അടിമുടി മാറുന്നു

Spread the love

തിരുവനന്തപുരം: ചോദ്യപേപ്പറുകൾ മാറുന്നു. കാണാപ്പാഠം മാത്രം പഠിച്ചിട്ട് പരീക്ഷ എഴുതി ജയിക്കുന്ന രീതി ഇനിമുതൽ ഇല്ല. ഒന്ന് മുതൽ 10വരെ ക്ലാസ്സിലെ ചോദ്യപേപ്പറുകളാണ് മാറുന്നത്.

സമഗ്ര ഗുണമേന്മ പദ്ധതിയുടെ ഭാഗമായുള്ള പരിഷ്‌കരണം ഓണപ്പരീക്ഷ മുതലാണ് നടപ്പിലാക്കുന്നത്. വിശകലന സ്വഭാവത്തിലാകും കൂടുതൽ ചോദ്യങ്ങളും ഉണ്ടാകുക. കൂടാതെ ഒന്ന്, രണ്ട് ക്ലാസുകളിൽ ഗണിതത്തിന് പ്രത്യേക ചോദ്യപേപ്പറുണ്ടാകും. മൂന്ന് മുതൽ 10വരെ ക്ലാസുകളിൽ ഒബ്ജക്ട‌ീവ് ടൈപ്പ് ചോദ്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. എൽപി, യുപി വിഭാഗങ്ങൾക്ക് 20 ശതമാനവും ഹൈസ്‌കൂൾ തലത്തിൽ 10 ശതമാനവും ഇങ്ങനെയാകും.

ആശയവ്യക്തത, പ്രയോഗശേഷി, ഗണനചിന്ത (കമ്പ്യൂട്ടേഷൻ തിങ്കിങ്), മനോഭാവം, വിശകലനാത്മക, വിമർശാനാത്മക, സർഗാത്മക മൂല്യങ്ങൾ എന്നിങ്ങനെ ഏഴ് ചിന്താപ്രക്രിയക്ക് കൂടുതൽ പ്രാധാന്യം നൽകും. 30 ശതമാനം ചോദ്യങ്ങൾ ലളിതമായിരിക്കും. വിഷയവുമായി ബന്ധപ്പെട്ട ഏറ്റവും അടിസ്ഥാനപരമായ ഈ ചോദ്യങ്ങൾക്ക് മുഴുവൻ കുട്ടികൾക്കും ഉത്തരമെഴുതാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

50 ശതമാനം ചോദ്യങ്ങൾ ശരാശരിയും 20 ശതമാനം ചോദ്യം ആഴത്തിലുള്ള അറിവ് പരിശോധിക്കുന്നതുമാക്കും. ചോദ്യമാതൃക എസ് സിഇആർടി വെബ്സൈറ്റിലുണ്ട്. ക്ലസ്റ്റർ യോഗങ്ങളിൽ അധ്യാപകർക്ക് പരിശീലനം നൽകി.