വൈക്കത്ത് രണ്ടു സ്കൂളുകളില്‍ സ്റ്റേഡിയങ്ങൾ ഒരുങ്ങുന്നു; നിര്‍മാണോദ്ഘാടനം ഓഗസ്റ്റ് 14 ന് കേരള കായിക വകുപ്പ് മന്ത്രി അബ്ദുറഹ്‌മാൻ നിർവഹിക്കും

Spread the love

വൈക്കം: സംസ്ഥാന സർക്കാരിന്‍റെ 2024-25 സാമ്പത്തിക വർഷത്തിലെ ബജറ്റില്‍ ഉള്‍പ്പെടുത്തി വൈക്കത്ത് അനുവദിച്ച രണ്ടു സ്റ്റേഡിയങ്ങളുടെ നിർമാണോദ്ഘാടനം ഓഗസ്റ്റ് 14ന് കേരള കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാൻ നിർവഹിക്കും.

2.5 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന വൈക്കം തെക്കേനട ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണോദ്ഘാടനം രാവിലെ 10.30ന് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.

തുടര്‍ന്ന്, രണ്ട് കോടി രൂപ വിനിയോഗിച്ച് വൈക്കം വെസ്റ്റ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റേഡിയം ഉദ്ഘാടനം രാവിലെ 11.30ന് നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരു സ്‌കൂളുകളിലും ഫുട്ബോള്‍, വോളിബോള്‍, ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള കായികസൗകര്യങ്ങളുടെ നിർമ്മാണമാണ് നടക്കുന്നത്. വൈക്കം തെക്കേനട ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്റ്റേഡിയത്തിനൊപ്പം അത്‌ലറ്റിക് ട്രാക്കും ലോംഗ് ജമ്പ് പിറ്റുമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി രൂപകല്‍പന ചെയ്‌തിരിക്കുന്നത്.

കഴിഞ്ഞ മാസം അക്കരപ്പാടത്ത് സർക്കാർ മേഖലയിലെ ആദ്യ ടർഫ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം കായികവകുപ്പ് മന്ത്രി നിർവഹിച്ചിരുന്നു. വെള്ളൂർ പഞ്ചായത്തിലെ ഇറുമ്പയം പെരുന്തട്ട് സ്റ്റേഡിയം ഇപ്പോള്‍ അവസാനഘട്ട നിർമാണപ്രവർത്തനത്തിലാണ്.